Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Share Transfer

വി​ഴി​ഞ്ഞം തു​റ​മു​ഖ ഓ​ഹ​രി​ കൈ​മാ​റ്റം; അ​പേ​ക്ഷ ഉ​ന്ന​താ​ധി​കാ​ര സ​മി​തി പ​രി​ശോ​ധി​ച്ചശേ​ഷം തീ​രു​മാ​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഴി​​​ഞ്ഞം രാ​​​ജ്യാ​​​ന്ത​​​ര തു​​​റ​​​മു​​​ഖ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഓ​​​ഹ​​​രി​ കൈ​​​മാ​​​റ്റം വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അ​​​ധ്യ​​​ക്ഷ​​​നാ​​​യ ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

അ​​​ദാ​​​നി​​​യു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള 49 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​ക​​​ൾ വി​​​ദേ​​​ശ ക​​​പ്പ​​​ൽ ക​​​ന്പ​​​നി​​​യാ​​​യ എം​​​എ​​​സ്‌​​​സി​​​ക്കു കൈ​​​മാ​​​റി​​​യ​​​തി​​​ലെ എ​​​ല്ലാ വ​​​ശ​​​ങ്ങ​​​ളും ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി പ​​​രി​​​ശോ​​​ധി​​​ക്കും. രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​യെ ബാ​​​ധി​​​ക്കു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കും.

വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ 13,200 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ഹ​​​രി ​കൈ​​​മാ​​​റ്റം ന​​​ട​​​ന്ന​​​ത് സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ക്കാ​​​തെ​​​യാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ര​​​സ്യ​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഓ​​​ഹ​​​രി​ കൈ​​​മാ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി തേ​​​ടി അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​ത്. ഓ​​​ഹ​​​രി​ കൈ​​​മാ​​​റ്റം സം​​​ബ​​​ന്ധി​​​ച്ച ഈ ​​​അ​​​പേ​​​ക്ഷ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കാ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

അ​​​തേ​​​സ​​​മ​​​യം, വാ​​​ണി​​​ജ്യ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി ഒ​​​രു വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞാ​​​ൽ 74 ശ​​​ത​​​മാ​​​നം വ​​​രെ ഓ​​​ഹ​​​രി വി​​​ൽ​​​ക്കാ​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ക​​​രാ​​​റു​​​ണ്ടെ​​​ന്ന കാ​​​ര്യ​​​വും അ​​​ദാ​​​നി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. 2024 ഡി​​​സം​​​ബ​​​ർ 24നാ​​​ണ് വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ വാ​​​ണി​​​ജ്യ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. 2025 ഡി​​​സം​​​ബ​​​റോ​​​ടെ വി​​​ൽ​​​പ​​​നാ​​​വ​​​കാ​​​ശം ന​​​ട​​​ത്താ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് അ​​​ദാ​​​നി ക​​​ന്പ​​​നി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ വാ​​​ദം.

എം​​​എ​​​സ്‌​​​സി ക​​​ന്പ​​​നി​​​യു​​​മാ​​​യു​​​ള്ള ഓ​​​ഹ​​​രി​​​വി​​​ൽ​​​പ​​​ന ന​​​ട​​​പ്പാ​​​കു​​​ന്ന​​​തോ​​​ടെ തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ അ​​​ടു​​​ത്ത ഘ​​​ട്ട​​​ങ്ങ​​​ളു​​​ടെ വി​​​ക​​​സ​​​നം വേ​​​ഗ​​​ത്തി​​​ലാ​​​കും. ബാ​​​ങ്ക് വാ​​​യ്പ​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് പ​​​ക​​​രം ഓ​​​ഹ​​​രി കൈ​​​മാ​​​റ്റ​​​ത്തി​​​ലൂ​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​ന് പ​​​ണം ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​ണ് അ​​​ദാ​​​നി.

തു​​​റ​​​മു​​​ഖ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് അ​​​ദാ​​​നി 2454 കോ​​​ടി മു​​​ട​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ മു​​​ട​​​ക്കി​​​യ​​​ത് 6000 കോ​​​ടി​​​യാ​​​ണെ​​​ന്നാ​​​ണ് വാ​​​ദം. ശേ​​​ഷി​​​ക്കു​​​ന്ന ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ 16,000 കോ​​​ടി​​​യാ​​​ണ് അ​​​ദാ​​​നി ഗ്രൂ​​​പ്പ് മു​​​ട​​​ക്കേ​​​ണ്ട​​​ത്.

മാ​​​സ്റ്റ​​​ർ​​​ പ്ലാ​​​നി​​​ൽ 9800 കോ​​​ടി​​​യാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​ധി​​​ക നി​​​ക്ഷേ​​​പം അ​​​ദാ​​​നി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ത​​​ട​​​ക്കം 26,000 കോ​​​ടി​​​യോ​​​ളം നി​​​ക്ഷേ​​​പം അ​​​ദാ​​​നി തു​​​റ​​​മു​​​ഖ​​​ത്ത് ന​​​ട​​​ത്തും. ഇ​​​തി​​​ന്‍റെ 49 ശ​​​ത​​​മാ​​​ന​​​മാ​​​ണ് എം​​​എ​​​സ്‌​​​സി​​​യു​​​മാ​​​യു​​​ള്ള ഓ​​​ഹ​​​രി​​​യി​​​ട​​​പാ​​​ടി​​​ലൂ​​​ടെ സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം.

Latest News

Corehub Up